ഈ പ്രത്യേക രീതിയിൽ ഹെന്ന തയ്യാറാക്കി ഉപയോഗിച്ചാൽ മുടി പനങ്കുല പോലെ തഴച്ചു വളരുകയും നരച്ച മുടി കറുക്കുകയും ചെയ്യും

മുടി കൊഴിച്ചില്‍, താരന്‍, അറ്റം വിണ്ടുകീറല്‍, അകാല നര ഒരു പരിധിവരെയുള്ള പരിഹാരമാര്‍ഗമാണ് ഹെന്ന എന്ന് പൊതുവായി അറിയപ്പെടുന്ന സാക്ഷാല്‍ മൈലാഞ്ചി.സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ പ്രയോജനകരമാണ് ഹെന്ന. മുടിയിഴകള്‍ക്ക് കരുത്തുപകരാനും ഹെന്നയ്ക്ക് സാധിക്കും. ബ്യൂട്ടി പാര്‍ലറില്‍ പോകാന്‍ സമയമില്ലാത്തവര്‍ക്ക് ഇതെല്ലാം വീട്ടില്‍ത്തന്നെ ചെയ്യാവുന്നതേയുള്ളൂ.

ഹെന്ന കൂട്ടുണ്ടാക്കാന്‍

Loading...

58 സ്?പൂണ്‍ ഹെന്ന പൗഡര്‍ (തുല്യ അളവ് അരച്ച മൈലൈഞ്ചി ആയാലും മതി)
നെല്ലിക്കാപ്പൊടി 3 സ്?പൂണ്‍
തൈര് കാല്‍ കപ്പ്
നാരങ്ങാനീര് പകുതി നാരങ്ങയുടേത്
കാപ്പിപ്പൊടി 1 ടീസ്?പൂണ്‍

ഇവ മിശ്രിതമാക്കിയശേഷം ചായ തിളപ്പിച്ചശേഷമുള്ള തെളിവെള്ളവും ആവശ്യത്തിനു ചേര്‍ത്ത് ഇരുമ്പ് പാത്രത്തില്‍ വെക്കുക. (ഇരുമ്പ് പാത്രമില്ലാത്തവര്‍ പ്ലാസ്റ്റിക് പാത്രത്തിലെടുത്ത് അതില്‍ ഇരുമ്പാണിയോ മറ്റോ ഇട്ടുവെച്ചാലും മതി. ഇരുമ്പിന്റെ അംശം കൂട്ടിലേക്ക് ലഭിക്കാന്‍ വേണ്ടിയാണിത്.) തലേദിവസം തന്നെ ഈ കൂട്ട് തയ്യാറാക്കി വെക്കണം. ഉപയോഗിക്കാനെടുക്കുന്നതിനു മുമ്പായി ഇതില്‍ ഒരു മുട്ടയുടെ വെള്ളകൂടി ചേര്‍ക്കേണ്ടതുണ്ട്. അര ടീസ്?പൂണ്‍ ഒലീവ് എണ്ണയോ വെളിച്ചെണ്ണയോ ചേര്‍ക്കുന്നതും നല്ലതാണ്. തണുപ്പു വേണ്ടവര്‍ ഉപയോഗിക്കുന്നതിനു മുമ്പ് രണ്ടുമണിക്കൂര്‍ ഫ്രിഡ്ജില്‍ വെച്ചാല്‍ മതിയാകും.

ഉപയോഗിക്കേണ്ടവിധം

തല നന്നായി ചീകുകയാണ് ഹെന്ന ചെയ്യുമ്പോള്‍ ആദ്യം ചെയ്യേണ്ടത്. ടെയില്‍ കോമ്പിന്റെ ടെയില്‍ ഉപയോഗിച്ച് തലയിലെ ചര്‍മം ഇളക്കുക. പിന്നീട് മസാജര്‍ ഉപയോഗിക്കുന്നത് ഹെന്ന കൂടുതല്‍ ഫലം ചെയ്യുവാന്‍ ഉപകരിക്കും. ഹെന്ന കൂട്ടുണ്ടാക്കാന്‍ വീട്ടിലുള്ള മൈലാഞ്ചി ഉപയോഗിക്കുകയാണ് ഏറ്റവും നല്ലത്. ഇല്ലാത്തവര്‍ക്ക് ഹെന്ന പൗഡര്‍ വിപണിയില്‍ വാങ്ങാന്‍ കിട്ടും. നെല്ലിക്കാപ്പൊടി ചേര്‍ക്കുന്നത് മുടിക്ക് ആരോഗ്യം നല്‍കും.

മുടി അല്പാല്പമായി നീക്കി കൂട്ട് തലയില്‍ തേച്ചുപിടിപ്പിച്ച് ചുറ്റിവെക്കണം. തലയോട്ടിയില്‍ തേച്ചശേഷം ഇനി മുടിയില്‍ മുഴുവനായും തേക്കാം. ഒന്നുരണ്ടു മണിക്കൂറിനു ശേഷം കഴുകിക്കളയാം. വീട്ടിലെ പണികളെടുക്കുന്നതിന് ഹെന്ന വീട്ടമ്മമാര്‍ക്ക് തടസ്സമാവില്ല. പണിയെല്ലാം കഴിഞ്ഞ് സാവധാനം കഴുകിക്കളഞ്ഞാല്‍ മതിയാകും. തല കഴുകുമ്പോള്‍ ഷാമ്പൂ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

ഹോട്ട് ഓയില്‍ മസാജ്

മുടി നന്നായി ചീകുകയാണ് ആദ്യം ചെയ്യേണ്ടത്. ഡാന്‍ഡ്രഫ് ബ്രഷ് ഉപയോഗിച്ച് ചീകിയാല്‍ നന്നായിരിക്കും. തലയോട്ടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന താരന്‍ ഇളകാന്‍ വേണ്ടിയാണിത്. തുടര്‍ന്ന് എണ്ണ തേച്ച് പിടിപ്പിക്കണം. ഒലിവെണ്ണയും വെളിച്ചെണ്ണയുമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇവ തുല്യ അളവിലെടുത്ത് ചെറുതായി ചൂടാക്കുക. ഇതിനുശേഷം ഈ മിശ്രിതത്തില്‍ ചെറിയ കഷ്ണം കര്‍പ്പൂരം ചേര്‍ക്കാം. ഇളം ചൂടോടെ ഇത് തലയില്‍ തേച്ച് മസാജ് ചെയ്യണം. ഇനി സ്റ്റീമര്‍ ഉണ്ടെങ്കില്‍ അതുവെച്ച് ചെറുതായി ആവി പിടിക്കാം. തുടര്‍ന്ന് വീണ്ടും മസാജ് ചെയ്യണം. അര മണിക്കൂറിനുശേഷം കണ്ടീഷണറുള്ള ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം.

ഹോട്ട് ഓയില്‍ മസാജും ഹെന്നയും രണ്ടാഴ്ച കൂടുമ്പോള്‍ മാറിമാറി ഉപയോഗിക്കുന്നത് താരനും മുടികൊഴിച്ചിലും ഒരു പരിധിവരെ നിയന്ത്രിക്കും.

വീഡിയോ കാണാം