നടുവേദന എങ്ങനെ സുഖപ്പെടുത്താം എന്നതിനെ കുറിച്ച് Dr സംസാരിക്കുന്നു

നടുവേദന പണ്ട് പ്രായമായവര്‍ക്കെങ്കില്‍ ഇന്നു ചെറുപ്പക്കാരേയും ബാധിയ്ക്കുന്ന ഒന്നാണ്.പല കാരണങ്ങളാലും ഇതുണ്ടാകാം, എല്ലുതേയ്മാനം മുതല്‍ ഇരിപ്പും നടപ്പും കാരണങ്ങള്‍ വരെ.നടുവേദനയ്ക്ക് ആയുര്‍വേദം പറയുന്ന പരിഹാരങ്ങള്‍ പലതുണ്ട്. ഇതില്‍ ചിലതിനെക്കുറിച്ചറിയൂ,മഞ്ഞള്‍ നടുവേദന മാറാന്‍ നല്ലൊരു പരിഹാരമാണ്.ഇതിലെ കുര്‍കുമിന്‍ നാഡീസംബന്ധമായ വേദനകള്‍ മാറാന്‍ ഏറെ സഹായകമാണ്.ഭക്ഷണത്തിന് നടുവേദനയുമായി ബന്ധമുണ്ട്.മലബന്ധം, ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ നടുവേദനയക്കുള്ള കാരണങ്ങളായി ആയുര്‍വേദം പറയുന്നു.ഇതുകൊണ്ടുതന്നെ നാരുകളുള്ള ഭക്ഷണങ്ങള്‍ ശീലമാക്കുക.ആയുര്‍വേദ മരുന്നുകള്‍ ഉള്‍പ്പെടുത്തിയ ചായ കുടിയ്ക്കുന്നതു നടുവേദനയില്‍ നിന്നും ശാന്തി നല്‍കും.കാല്‍സ്യം,വൈറ്റമിന്‍ ഡി എന്നിവയടങ്ങിയ ഭക്ഷണസാധനങ്ങള്‍ ശീലമാക്കുക. ഇതും നടുവേദനയ്ക്ക് ആശ്വാസം നല്‍കാന്‍ സഹായിക്കും. എല്ലു സംബന്ധമായ പ്രശ്‌നങ്ങള്‍ക്കിതു പരിഹാരമാണ്.

Loading...